ഗുരുവായൂർ: താലൂക്കിലെ ആദ്യത്തെ സ്മാർട്ട് വില്ലേജ് ഓഫീസിന് ഇന്ന് വൈകീട്ട് അഞ്ചിന് മന്ത്രി വി.എസ്. സുനിൽകുമാർ തറക്കല്ലിടും. ഗുരുവായൂർ ഇരിങ്ങപ്പുറം ഗ്രൂപ്പ് വില്ലേജ് ഓഫീസാണ് ആധുനിക സൗകര്യങ്ങളോടെ പണിയുന്നത്. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും.