ചാലക്കുടി: സി.ഐ.ടി.യു ജില്ലാ സമ്മേളനം ഇന്ന് ടൗൺഹാൾ മൈതാനിയിൽ ആരംഭിക്കും. ഇതിനു മുന്നോടിയായി പതാക ജാഥ, കൊടിമര ജാഥ, ദീപശിഖ എന്നിവ എത്തിച്ചേർന്നു. ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ നയിക്കുന്ന പതാക ജാഥ ആമ്പല്ലൂരിൽ നിന്നും വടക്കെ സ്റ്റാൻ‌ഡിലാണ് എത്തിയത്. തുടർന്ന് ജോയിന്റ് സെക്രട്ടറി ലത ചന്ദ്രന്റെ നേതൃത്തിൽ കൊടിമര ജാഥയും പി.എം. ശ്രീധരൻ നയിച്ച ദീപശിഖയും സംഗമിച്ചു.

തുടർന്ന് സമ്മേളന നഗറായ ടൗൺഹാൾ മൈതാനിയിലേക്ക് നൂറു കണക്കിന് പ്രവർത്തകരുടെ ജാഥയായി നീങ്ങി. പിന്നീട് സമ്മേളന നഗറിൽ സ്വാഗത സംഘം ചെയർമാൻ ടി.എ. ജോണി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ദീപ ശിഖ തെളിച്ചു. ബി.ഡി. ദേവസി എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച പ്രകടനവും പൊതു സമ്മേളനവും നടക്കും.

ഗോപാലകൃഷ്ണ ആഡിറ്റോറിയത്തിൽ ശനി, ഞായർ ദിവസങ്ങളിലാണ് പ്രതിനിധി സമ്മേളനം.വെള്ളിയാഴ്ച ആയിരങ്ങൾ പങ്കെടുക്കുന്ന പ്രകടനവും വൈകീട്ട് പൊതുസമ്മേളവും നടക്കും. മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.