കുന്നംകുളം: കിടങ്ങൂർ കാർത്യായനി ദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ നാളെ മുതൽ തുടങ്ങും. എല്ലാ ദിവസവും നാമജപവും വിശേഷാൽ പൂജകളും വിവിധ കലാപരിപാടികളും ഉണ്ടാകും. ഒക്ടോബർ മൂന്നിന് തെക്കേമഠം മൂപ്പിൽ സ്വാമിയാർക്ക് സ്വീകരണവും ഭിക്ഷയും വച്ച് നമസ്‌കാരവും ഉണ്ടായിരിക്കും. വിജയദശമി ദിനത്തിൽ ശബരിമല, ഗുരുവായൂർ എന്നിവടങ്ങളിൽ മേൽ ശാന്തിയായിരുന്ന ഏഴിക്കോട് മനക്കൽ കൃഷ്ണദാസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. നവരാത്രി ആഘോഷങ്ങൾക്ക് ശേഷം 10, 11, 12 തീയതികളിൽ ക്ഷേത്ര പരിഹാര കർമ്മങ്ങൾ നടക്കും. എഴുത്തിനിരുത്താനും നൃത്ത സംഗീത കലകളുടെ അരങ്ങേറ്റത്തിനും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോൺ: 9544138533, 9497802754.