തിരുവില്വാമല: കൊച്ചുപറക്കോട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. ശ്രീമദ് ദേവീഭാഗവത നാവാഹയജ്ഞ മണ്ഡപത്തിൽ കൊച്ചുപറക്കോട്ടുകാവ് മേൽശാന്തി ശ്രീ മരുതേരി ശശി നമ്പൂതിരി ഭദ്രദീപം തെളിച്ചു. സെപ്തംബർ 27 മുതൽ ഒക്ടോബർ ഏഴ് വരെ വിവിധ കലാ പരിപാടികളുമായി കലാസന്ധ്യയും അരങ്ങേറും.