മാള: സി.പി.ഐ നേതാവും ചെത്ത് തൊഴിലാളി യൂണിയൻ സ്ഥാപകരിൽ ഒരാളുമായിരുന്ന ഒ.എൻ. പുഷ്പന്റെ ചരമ വാർഷിക ദിനാചരണം നടത്തി. എ.ഐ.ടി.യു.സി സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ഒ.എൻ. പുഷ്പൻ നിരവധി തൊഴിലാളി യൂണിയനുകളുടെ നേതാവായിരുന്നു. സി.പി.ഐ മാള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്‌ഘാടനം ചെയ്തു. വി.എം. വത്സൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിർവാഹക സമിതി അംഗം കെ.വി. വസന്ത്കുമാർ, പി.പി. സുഭാഷ്, സാബു ഏരിമ്മൽ, ബൈജു മണന്തറ, വത്സല ചന്ദ്രബോസ്, ശോഭ സുഭാഷ് എന്നിവർ സംസാരിച്ചു.