aituc
മാളയിൽ എ.ഐ.ടി.യു.സി വാർഷിക പൊതുയോഗവും ഒ.എൻ. പുഷ്പൻ അനുസ്മരണവും ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

മാള: മാള-ചാലക്കുടി റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി വാർഷിക പൊതുയോഗവും ഒ.എൻ. പുഷ്പൻ അനുസ്മരണവും നടത്തി. മാള മേഖലയിൽ കള്ള് ചെത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവകാശ സമരങ്ങളിലും നേതൃത്വം വഹിച്ചയാളാണ് ഒ.എൻ.പുഷ്പൻ. ചടങ്ങിൽ വിദ്യാഭ്യാസ പുരസ്കാരവും വിതരണം ചെയ്തു. മാളയിൽ നടന്ന ചടങ്ങ് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മാള മേഖലാ പ്രസിഡന്റ് കെ.എം. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. ഉണ്ണിക്കൃഷ്ണൻ, സി.സി. വിപിൻചന്ദ്രൻ, ജി.എസ്. സുരേഷ്, ടി.കെ. രാജൻ, വി.എം. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. സംവിധായകൻ ജിബി കെ. മാള വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.