മാള: മാള കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതിൽ ക്രമക്കേട് നടന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് സൂപ്രണ്ട് ഡോ.പി.എസ്. ആശയെ മാറ്റുന്നത് ഉചിതമായിരിക്കുമെന്നും ആരോഗ്യ വകുപ്പ് റീജിയണൽ വിജിലൻസ് ഓഫീസർ ഡോ. ആർ.വിവേക് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ നിർദേശിക്കുന്നു. ആരോഗ്യവകുപ്പ് റീജിയണൽ വിജിലൻസ് യൂണിറ്റിന്റെ സെൻട്രൽ സോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ കണ്ടെത്തലുകളും തെളിവെടുപ്പിലെ മൊഴികളും അടങ്ങുന്ന രേഖകളുടെ പകർപ്പ് കേരളകൗമുദിക്ക് ലഭിച്ചു.
മാള സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ക്യാമ്പ് അടക്കമുള്ള അഴിമതി സംബന്ധിച്ച് ആദ്യം വാർത്ത നൽകിയത് കേരളകൗമുദിയാണ്. 'അഴിമതിയുടെ കുടക്കീഴിൽ ആതുരാലയം' എന്ന തലക്കെട്ടിൽ 2018 മാർച്ച് 17 നാണ് കേരള കൗമുദി ആദ്യ വാർത്ത നൽകിയത്. വാർത്ത പുറത്ത് വന്ന ശേഷം കോൺഗ്രസ് അംഗം ടി.കെ. ജിനേഷ് രേഖകൾ സഹിതം പഞ്ചായത്ത് കമ്മിറ്റിക്കും ഉന്നത അധികൃതർക്കും പരാതി നൽകുകയായിരുന്നു. അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി പൊലീസ് വിജിലൻസിൽ പരാതി നൽകിയിരുന്നു.

............................................

അന്വേഷണവും വാർത്തയും

ആ​ശു​പ​ത്രി​യി​ൽ​ 2018​ ​ഫെ​ബ്രു​വ​രി​ 22​ന് ​സ്ത്രീ​ക​ൾ​ക്കാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​അ​ർ​ബു​ദ​ ​രോ​ഗ​ ​നി​ർ​ണ്ണ​യ​ ​ക്യാ​മ്പ് ​പ​ഞ്ചാ​യ​ത്ത് ​ത​യ്യാ​റാ​ക്കി​യ​​ ​നി​ർ​ദേ​ശം​ ​അ​നു​സ​രി​ച്ച് ​ഡോ.​ആ​ശ​ ​സം​ഘ​ടി​പ്പി​ച്ചി​ല്ലെ​ന്ന​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ക്യാമ്പ് നടത്തിപ്പിൽ അഴിമതി നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയതായുള്ള സൂചന സംബന്ധിച്ച് കഴിഞ്ഞ ജൂലായ് 6ന് വാർത്ത നൽകിയിരുന്നു.

ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ.ആശയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് റീജിയണൽ വിജിലൻസ് ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിജിലൻസ് അഡീഷണൽ ഡയറക്റ്റർ ഇതുസംബന്ധിച്ച റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.

അർബുദ രോഗ നിർണയ ക്യാമ്പിന്റെ പേരിൽ ആശുപത്രി സൂപ്രണ്ട് ഡോ.പി.എസ്.ആശയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആയതിനാൽ ഡോ.ആശ, ഹെൽത്ത് ഇൻസ്പെക്റ്റർ, ലേഡി ഹെൽത്ത് ഇൻസ്പെക്റ്റർ എന്നിവരോട് അടിയന്തരമായി വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

..........................

ക്രമക്കേട്,​ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ടിൽ

ക്യാമ്പ് പ്രചാരണത്തിനായി ബിറ്റ് നോട്ടീസ് 15,​000 അച്ചടിച്ചതായി പ്രസ് ഉടമ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ തിയ്യതി തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ബന്ധപ്പെട്ടവർ നോട്ടീസ് കണ്ടിട്ടില്ലായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ക്യാമ്പിൽ 83 പേരാണ് പങ്കെടുത്തതെന്ന് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും 150 പേർക്ക് ഭക്ഷണം നൽകിയതായാണ് ബില്ല് കാണിക്കുന്നത്. ഭക്ഷണം നൽകിയ ഹോട്ടൽ ഉടമ ബൈജു 75 പേർക്കാണ് നൽകിയതെന്നും 6750 രൂപയാണ് കൈപ്പറ്റിയതെന്നും മൊഴി നൽകിയിരുന്നു. കൂടാതെ ബില്ലിൽ കാണിച്ചിരിക്കുന്ന 12,​000 രൂപയിൽ ശേഷിക്കുന്നത് തിരിച്ച് ഡോ.ആശയ്ക്ക് നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ചായയും കടിയും വാങ്ങിയതിലും ഡ്രൈവർക്ക് പണം നൽകിയതിന്റെ പേരിലുമടക്കം നിരവധി ക്രമക്കേടുകൾ നടന്നിട്ടുള്ളതായാണ് റിപ്പോർട്ടിലുള്ളത്.