ചാവക്കാട്: ഒരുമനയൂർ പാലംകടവിലെ ആളില്ലാത്ത വീട്ടിൽ പൂട്ട് പൊളിച്ച് കവർച്ച. ചക്കനകത്ത് പാലത്തിങ്കൽ റുഖിയയുടെ(68 ) വീട്ടിലാണ് കവർച്ച നടന്നത്. റുഖിയ രണ്ടു ദിവസം മുമ്പ് തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്കു പോയതായിരുന്നു. ഇന്നലെ രാവിലെ ചെറുമകൻ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ മുറിയുടെ വാതിൽ തകർത്താണ് കവർച്ച നടത്തിയിട്ടുള്ളത്. അലമാരയിൽ നിന്നും സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. ചാവക്കാട് പൊലീസിൽ പരാതി നൽകി.