ചാവക്കാട്: ചേറ്റുവ - ചാവക്കാട്, പുതുപൊന്നാനി ദേശീയപാത തകർന്നതിൽ പ്രതിഷേധിച്ച് യാത്ര ചെയ്യാനായി ദേശീയപാത ആക്ഷൻ കൗൺസിൽ യാത്രക്കാർക്ക് സൗജന്യ മാസ്ക് വിതരണം നടത്തി. റോഡ് വികസനത്തിന്ന് 45 മീറ്ററിൽ സ്ഥലം വിട്ടു കൊടുക്കാത്തതിനാൽ സർക്കാരുകൾ റോഡുകൾ റീടാർ ചെയ്യാതെ ജനങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
ദേശീയപാത ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദാലി പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ വി. സിദ്ദിഖ് ഹാജി അദ്ധ്യക്ഷനായി. പ്രവാസി ആക്‌ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. ഹംസക്കുട്ടി, കമറു പട്ടാളം, ഷറഫുദ്ദീൻ, സി.ആർ. ഉണ്ണികൃഷ്ണൻ, ഉസ്മാൻ അണ്ടത്തോട്, സമദ് കാര്യാടത്ത്, കുഞ്ഞുഅബു, സുനിൽകുമാർ എന്നിവർ സംസാരിച്ചു.