help
ദാസൻ

കോണത്തുകുന്ന് :കരൾ രോഗം ബാധിച്ച കുടുംബനാഥൻ സുമനസുകളുടെ കാരുണ്യം തേടുന്നു. വെള്ളാങ്കല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ താമസിക്കുന്ന കല്ലുപറമ്പിൽ നാരായണൻ മകൻ ദാസനാണ് ചികിത്സ സഹായം തേടുന്നത്. ദാസന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ടയർ സംബന്ധമായ ജോലി ചെയ്തു ജീവിച്ചുവന്നിരുന്ന ദാസന്റെ കുടുംബം ചികിത്സയ്ക്ക് പണം ഇല്ലാതെ കഷ്ടപ്പെടുകയാണ്. പഞ്ചായത്ത്‌ മെമ്പർ രേണുക സുഭാഷ് ചെയർമാനും, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിൽ മാന്തുരുത്തി കൺവീനറായും ചികിത്സാ സഹായ നിധി രൂപീകരിച്ചു. അക്കൗണ്ട് നമ്പർ. 16330100071110, ഐ.എഫ്.എസ്‌.സി കോഡ് എഫ്ഡിആർഎൽ 0001633, ഫെഡറൽ ബാങ്ക്, വെള്ളാങ്കല്ലൂർ..