പുതുക്കാട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ചു. തെക്കെ തൊറവ് കുറുമാലി കരുവാൻ പരേതനായ കൃഷ്ണന്റെ മകൻ സുരേഷ് (54) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
കറുകുറ്റിയിലെ വർക്ക്‌ഷോപ്പിൽ ടാങ്കർ ലോറി നന്നാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. അമ്മ: സരോജിനി. ഭാര്യ: സജിത. മക്കൾ: അജീഷ്, അനന്തു.