gvr-village-
ഗുരുവായൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് മന്ത്രി വി.എസ് സുനിൽ കുമാർ സംസാരിക്കുന്നു

ഗുരുവായൂർ: റവന്യൂ വകുപ്പ് ഗുരുവായൂരിൽ നിർമ്മിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അദ്ധ്യക്ഷനായി. ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ്, എം. കൃഷ്ണദാസ്, സി.എ. ഗോപപ്രതാപൻ, പി. മുഹമ്മദ് ബഷീർ, കെ.കെ. സെയ്താലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. റവന്യൂ വകുപ്പിന്റെ സ്റ്റാർട്ട് റവന്യൂ ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 44 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്.