കല്ലൂർ: വൃദ്ധമാതാവും ഭാര്യയും പത്തും ആറും വയസുള്ള രണ്ട് പെൺക്കുട്ടികളുടെയും ആശ്രയമായ മനോജ് കുമാറിന്റെ ജീവൻ നിലനിറുത്താൻ കരുണയുള്ളവരുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ് മനോജ് കുമാർ ചികിത്സാ സഹായ നിധി പ്രവർത്തകർ. ഓട്ടോറിക്ഷ ഡ്രൈവറായ മനോജിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ എക ആശ്രയം. നാല് വർഷം മുമ്പ് തൃക്കൂർ പഞ്ചായത്ത് അനുവദിച്ച വീട്ടിലാണ് മനോജ് കുമാറിന്റെ കുടുംബം കഴിയുന്നത്. കല്ലൂർ നായരങ്ങാടിയിൽ വെളുത്തേടത്ത് പരേതനായ നാരായണൻകുട്ടിയുടെ മകനാണ് മനോജ് കുമാർ. ദുശീലങ്ങൾ ഒന്നും ഇല്ലാത്ത മനോജ് കുമാറിന്റെ ജീവിതം കരൾ രോഗമാണ് താളം തെറ്റിച്ചത്. എക ആശ്രയമായ ഓട്ടോറിക്ഷ വിറ്റും ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ ധനസഹായത്താലുമാണ് ഇതുവരെയുള്ള ചികിത്സാ ചിലവ് നടന്നു പോയത്. രോഗം പൂർണ്ണമായി സുഖപ്പെടണമെങ്കിൽ കരൾ മാറ്റിവെക്കൽ മാത്രമാണ് പോംവഴിയെന്നാണ് മനോജിനെ ചികിത്സിക്കുന്ന എറണാംകുളത്തെ അമൃത ആശുപത്രിയിലെ ഡോക്ട്ടർമാരുടെ നിർദേശം. കരൾ നൽകാൻ മനോജിന്റെ ഭാര്യ തയ്യാറാണ്. ഓപ്പറേഷനും അനുബന്ധ ചെലവുകൾക്കുമായി 35 ലക്ഷം രൂപ വേണം.
മനോജിന്റെയും കുടുംബത്തിന്റെയും നിസഹായവസ്ഥ കണ്ട് നാട്ടുകാർ ചികിത്സാ സഹായ നിധി രുപീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സന്ദീപ് കണിയത്ത് കൺവീനറായി രൂപീകരിച്ച ചികിത്സാ സഹായ നിധിയുടെ പേരിൽ കോർപറേഷൻ ബാങ്കിന്റെ കല്ലൂർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 520 101 26 32 13 950. ഐ.എഫ്.എസ്.സി കോഡ്, സി ഒ ആർപി 00000 96.