kspa
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മാള മണ്ഡലം സമ്മേളനം കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

മാള: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മാള മണ്ഡലം സമ്മേളനം നടത്തി. സമ്മേളനം കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. എൻ.എസ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ടി.പി സജീവ്, പ്രൊഫ. എം.ജി ടോമി, കെ.എം കുഞ്ഞുമുഹമ്മദ്, ഗിരിജൻ മാള തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പ്രൊഫ.എം.ജി.ടോമി (പ്രസിഡന്റ്), എ.എ.ഗിരിജൻ (സെക്രട്ടറി), വി.എസ്.കർണൽസിങ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ ഫോറം കൺവീനറായി എസ്. അനിതയെ തിരഞ്ഞെടുത്തു...