ചിറയ്ക്കൽ: അമൃതം കുടിവെള്ള പദ്ധതിക്കായി പൊളിച്ച് ഗതാഗതം താറുമാറായ ചിറക്കൽ മുതൽ പഴുവിൽ വരെയുള്ള ഭാഗങ്ങളിൽ റോഡ് പണി പുനരാരംഭിച്ചു. ഇരുചക്രവാഹനമടക്കമുള്ള എല്ലാ വാഹനങ്ങളും ചിറക്കൽ മുതൽ പഴുവിൽ വരെ ഒഴിവാക്കിയാണ് റോഡ് പണി നടക്കുന്നത്. ശനിയാഴ്ച രാവിലെ ആരംഭിച്ച ജോലി ഞായറാഴ്ച വൈകിട്ടോടെ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു