thriprayar-temple
തൃപ്രയാർ ക്ഷേത്രത്തിൽ ശ്രീമദ് ദേവിഭാഗവത നവാഹയജ്ഞം കൊച്ചിൻ ദേവസ്വം അസി. കമ്മിഷണർ എ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ : സനാതന ധർമ്മപാഠശാലയുടെ നേത്യത്വത്തിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. കൊച്ചിൻ ദേവസ്വം അസി കമ്മിഷണർ എ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഐ. വിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജർ കെ. ജയകുമാർ, ഉപദേശകസമിതി സെക്രട്ടറി സൂര്യനാരായണൻ, വികസനസമിതി പ്രസിഡന്റ് പി.ജി നായർ, കെ.എം മോഹനമാരാർ, പി. മണികണ്ഠൻ, സുലോചന ശക്തിധരപ്പണിക്കർ എന്നിവർ സംസാരിച്ചു. ദിവസവും ലളിത സഹസ്രനാമജപം, പ്രഭാഷണം, പാരായണം എന്നിവ നടക്കും. നവാഹയജ്‌ഞം ഒക്ടോബർ ഏഴ് വരെ നീണ്ടു നിൽക്കും...