sakha-varshikam
കേരള മനുഷ്യാവകാശ സംരക്ഷണ സമിതി കൊടുങ്ങലൂർ താലൂക്ക് കമ്മിറ്റി വാർഷിക സമ്മേളനത്തിൽ പരിസ്ഥിതി പ്രവർത്തകർ സി.ആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തുന്നു.

കയ്പ്പമംഗലം: മനുഷ്യാവകാശ സംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി വാർഷിക സമ്മേളനവും ആദരിക്കൽ ചടങ്ങും സംസ്ഥാന പ്രസിഡന്റ് അയത്തിൽ നാസർ ഉദ്ഘാടനം ചെയ്തു. സംഘടന താലൂക്ക് പ്രസിഡന്റ് മുഹമ്മദ് ചൂലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകർ സി.ആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ആൽഫാ ചെയർമാൻ കെ.എം നൂറുദ്ദീൻ, കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് എന്നിവർ മുഖ്യാതിഥികളായി. ഡോ. കെ.കെ ശ്രീജിത്ത്, സൽമ സജിൻ, ശിഹാബ് കയ്പ്പമംഗലം, സജയൻ അയിരൂർ എന്നിവരെ ആദരിച്ചു. ടി.എം കൊച്ചുമുഹമ്മദ്, പി.എ സജീർ, ഷംസുദ്ദീൻ താനത്ത് പറമ്പിൽ എന്നിവർ സംസാരിച്ചു.