wadakkanchery
ബി.ജെ.പി തെക്കുംകര പഞ്ചായത്ത് കരുമത്ര ബൂത്ത് സമ്മേളനം ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി : പാലാ തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ നേട്ടങ്ങൾക്കുള്ള അംഗീകാരമാണെന്ന് പറയാൻ എൽ.ഡി.എഫിന് യാതൊരു അവകാശമില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറഞ്ഞു. തെക്കുംകര പഞ്ചായത്ത് കരുമത്ര ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പ്രസക്തി നഷ്ടപ്പെട്ട കോൺഗ്രസും, തമ്മിൽത്തല്ലിയ കേരള കോൺഗ്രസുകാരും കൂടി സീറ്റ് എൽ.ഡി.എഫിന് അടിയറ വയ്ക്കുകയായിരുന്നുവെന്നും നാഗേഷ് കൂട്ടിച്ചേർത്തു. ടി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മഹാത്മ സെഷ്യാലിറ്റി സഹകരണ ആശുപത്രി സോസൈറ്റി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത എ. നാഗേഷിനെ ചടങ്ങിൽ അനുമോദിച്ചു. പഞ്ചായത്തംഗം രാജീവൻ തടത്തിൽ, മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ് കുമാർ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ പോട്ടോർ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സുരേഷ്, എൻ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരാവാഹികളായി എൻ. സുരേഷ് കുമാർ (പ്രസിഡന്റ്) വി. സുകുമാരൻ (ജനറൽ സെക്രട്ടറി), പി. വിനോദ് കുമാർ, രഞ്ജിനി രമേശൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.