s-n-d-p
കുണ്ടുകുഴിപ്പാടം- കുറ്റിച്ചിറ ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനും സംഗീതാർച്ചനക്കും ആരംഭം കുറിച്ചുകൊണ്ട് ശബരിമല മുൻമേൽശാന്തി എ .വി .ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം കൊളുത്തുന്നു

കുറ്റിച്ചിറ: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിൽ സെപ്തംബർ 28 മുതൽ ഒക്ടോബർ 8 വരെ ക്ഷേത്രം മേൽശാന്തി സഹദേവൻ കത്രേഴത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്ന നവരാത്രി ആഘോഷത്തിനും സംഗീതാർച്ചനയ്ക്കും ആരംഭം. ശബരിമല മുൻമേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപ പ്രകാശനം നടത്തി. ചലച്ചിത്ര താരം അംബിക മോഹൻ, എസ്.എൻ.ഡി.പി യോഗം ചാലക്കുടി യുണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.


നിവേദ്യ ധാന്യ സമർപ്പണം മനോജ് പുതുക്കാടൻ, ധാന്യ സമർപ്പണം കുറ്റിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ഉണ്ണിക്കൃഷ്ണൻ പ്ലാശ്ശേരി, ആദ്യകാണിക്ക സമർപ്പണം കെ.പി. വിനോദ് കല്ലുമട, നിറപറ സമർപ്പണം വിനി വിജയ് ഉളപ്പറമ്പിൽ, കലവറ നിറയ്ക്കൽ കരുണൻ കൈപ്പുഴ, എണ്ണപാട്ട സമർപ്പണം കെ.കെ. ചന്ദ്രൻ കൈപ്പറമ്പിൽ എന്നിവർ നിർവ്വഹിച്ചു.

സി.ജി. ജനാർദ്ദനൻ സ്മാരക അവാർഡ് ലഭിച്ച ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, ക്ഷേത്രത്തിൽ നിന്ന് 22 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ടി.എം. വേലായുധൻ തൈനാത്തൂടൻ, കുറ്റിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ മികച്ച കർഷൻ സിന്ദൂരം മോഹനൻ ഞാറ്റുവെട്ടി, മികച്ച കർഷക ദേവകി രവീന്ദ്രൻ വല്ലത്തുപറമ്പിൽ, മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നും എം .എസി മൈക്രോ ബയോളജിയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ വിഷ്ണു ചന്ദ്രൻ എന്നിവരെ ആദരിച്ചു.