nattika-sreenarayana-coll
നാട്ടിക ശ്രീനാരായണ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം

തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ ടി.ആര്‍. ഹാരി അദ്ധ്യക്ഷനായി. അശോകന്‍ ചരുവില്‍, എ.യു. രഘുരമന്‍ പണിക്കര്‍, ഒളിമ്പ്യന്‍ രാമചന്ദ്രന്‍, ഇ.എം. അബ്ദുള്ള, വി.എം. ബഷീര്‍, പി.എസ്. ഫിറോസ്, അസോസിയേഷന്‍ സെക്രട്ടറി ടി.കെ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച പൂര്‍വ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ മുന്‍ സെക്രട്ടറിമാരായ പ്രേംലാല്‍ പൊറ്റേക്കാട്ട്, സി.കെ. സുഹാസ്, എം.ബി. സജീവ്, പി.എന്‍. സുചിന്ദ്, വി.എന്‍. രണദേവ് എന്നിവര്‍ നേതൃത്വം നല്‍കി. പൂര്‍വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും പ്രൊഫസര്‍ ടി.ആര്‍. ഹാരി എഴുതി സംവിധാനം ചെയ്ത ബകുള്‍ഗീത്, എം.ആര്‍. ദൃശ്യ, ലാല്‍സിംഗ് ഇയ്യാനി, പി.വി. രാധാകൃഷ്ണന്‍, കെ. ബൈജു, കെ.ജി. ഗിലാല്‍ എന്നിവര്‍ അഭിനയിച്ച നാടകവും അരങ്ങേറി..