കൊടുങ്ങല്ലൂർ: മികച്ച സേവനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ എക്സലൻസി അവാർഡിന് അർഹയായ എറിയാട് പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ഡോ. സുജാത രഘുനാഥിനെ നാട് ആദരിച്ചു. കലാപരിപാടികളുൾപ്പെടെ ഒരുക്കി ഉത്സവ പ്രതീതി തീർത്താണ് ഡോക്ടർക്ക് ആദരവൊരുക്കിയത്. പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിലെ സൗഹൃദക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ ഫലകവും സീതി സാഹിബ് മെമ്മോറിയൽ ട്രസ്റ്റിന്റെ സെക്രട്ടറി എ.എ. മുഹമ്മദ് ഇക്ബാൽ പൊന്നാടയും നൽകി ആദരിച്ചു. കെ.പി രാജൻ, വാർഡ്‌ മെമ്പർ ജിജി സാബു, സുഗത ശശിധരൻ, അംബികാ ശിവപ്രിയൻ, എം.കെ സിദ്ദീഖ്, ടി.പി റഹിം, സിദ്ദീഖ് കാക്കു തുടങ്ങീ നിരവധി പേർ അനുമോദനപ്രസംഗം നടത്തി...