ചാലക്കുടി: ചാലക്കുടി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച എസ്.എൻ നിധി ലിമിറ്റഡിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിലൂടെ കൂടുതൽ തൊഴിലസരങ്ങൾ സൃഷ്ടിക്കാനാകും. എസ്.എൻ നിധിയെന്ന സംരംഭം ഇത്തരം ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് ആരംഭിക്കുന്നതെന്ന് മനസിലാക്കുന്നു.
സാമൂഹിക സേവനങ്ങൾ മുഖ്യലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രസ്ഥാനത്തിന് ഗുരുദേവൻ നിർദ്ദേശിച്ച പാതയിലൂടെ സഞ്ചരിക്കാനാകും. ഇതിനായി പ്രയത്‌നിക്കുന്ന അണിയറ ശിൽപ്പികൾക്ക് ഭാവുകങ്ങൾ നേരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിധി മാനേജിംഗ് ഡയറക്ടർ ചന്ദ്രൻ കൊളത്താപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബെന്നി ബഹന്നാൻ എം.പി, ബി.ഡി ദേവസി എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, പ്രതിപക്ഷ നേതാവ് വി.ഒ പൈലപ്പൻ, ഡയറക്ടർ എം.കെ സുനിൽ, കെ.വി ദിനേശ്ബാബു, പി.എസ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. നിധിയുടെ അനുബന്ധ സംരംഭമായ വിദ്യാഭ്യാസ ട്രസ്റ്റിലേക്കുള്ള ആദ്യ അംഗത്വം കെ.ജി രവിയിൽ നിന്നും മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ സ്വീകരിച്ചു. ചെയർമാൻ ശ്രീധരൻ നടുവളപ്പിൽ ആദ്യ ഡെപ്പോസിറ്റ് അനൂപ് കെ. ദിനേശനിൽ നിന്നും ഏറ്റുവാങ്ങി. വൈസ് ചെയർമാൻ ദാമോദരൻ, ഡോ. വി.ആർ. പത്മനാഭൻ, എ.കെ. സുഗതൻ, ടി.ഡി വേണു, രവി വല്ലത്തുപറമ്പിൽ, വിഷ്ണു വിജയ്, അനൂപ് ശോഭനൻ, രജീഷ് മാരിക്കൽ, എം.വി. സുരേഷ്, എം.വി. ഷിബു, കെ.എം. സലേഷ്‌കുമാർ, കെ.ആർ. സതീഷ്, രഞ്ജു രാമനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി...