ചേർപ്പ്: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ വെളുപ്പിന് 4 ന് ശാസ്താവിന് 108 കരിക്കഭിഷേകത്തോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. തുടർന്ന് ചുറ്റുവിളക്ക് തെളിഞ്ഞു. വൈകീട്ട് 6.30 ന് ക്ഷേത്ര നടപ്പുരയിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രൊഫ. സി.എം. മധു ഭദ്രദീപം തെളിച്ച് നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം. മധു, സെക്രട്ടറി അഡ്വ. സജേഷ് കെ, വൈസ് പ്രസിഡന്റ് എ.ജി. ഗോപി , ജോ. സെക്രട്ടറി സുനിൽ പി മേനോൻ, ട്രഷറർ എം. ശിവദാസ്, ഓഡിറ്റർ പി. രാജേഷ് എന്നിവരടങ്ങുന്ന ക്ഷേത്ര ഉപദേശക സമിതി ചടങ്ങുകൾക്ക് നേതൃത്വം നൽകി. കലാമണ്ഡലം രാമചാക്യാർ അവതരിപ്പിച്ച ചാക്യാർകൂത്ത് അരങ്ങേറി.