ഗുരുവായൂർ: അർബൻ സഹകരണ ബാങ്കിന്റെ ശതാബ്ദി സമ്മാനമായി ഓഹരി ഉടമകൾക്ക് ഏഴു ശതമാനം ലാഭവിഹിതം നൽകുമെന്ന് ബാങ്ക് ചെയർമാൻ വി. ബാലറാം. കെയർ ഹോം പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ താക്കോൽ കൈമാറ്റം അടുത്ത ദിവസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. ബാലറാം. ബാങ്ക് വൈസ് ചെയർമാൻ ആർ.എ. അബൂബക്കർ അദ്ധ്യക്ഷനായി. മുൻ ചെയർമാൻമാരായ പി. യതീന്ദ്രദാസ്, വി. വേണുഗോപാൽ ഡയറക്ടർമാരായ ആന്റോ തോമസ്, കെ.ഡി. വീരമണി, കെ.പി. ഉദയൻ, കെ.വി. സത്താർ, നിഖിൽ.ജി.കൃഷ്ണൻ, എ.ബി. ബിനീഷ്, കെ. കൃഷ്ണകുമാർ, ജനറൽ മാനേജർ കെ.ജി. സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.