gvr-samooham-bomma-kollu
നവരാത്രിയുടെ ഭാഗമായി ഗുരുവായൂർ ബ്രാഹ്മണസമൂഹം ഒരുക്കിയ ബൊമ്മക്കൊലു

ഗുരുവായൂർ: ഗുരുവായൂർ ബ്രാഹ്മണ സമൂഹത്തിന്റെ നേത്വത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. ആഘോഷങ്ങളുടെ ഭാഗമായി തെക്കെ ബ്രാഹ്മണ സമൂഹമഠത്തിൽ ബൊമ്മക്കൊലു തയ്യാറാക്കി. താംബൂലം, പ്രസാദം എന്നിവ വിതരണം ചെയ്തു. ഭഗവതി സേവയും ഉണ്ടായി. എല്ലാ ദിവസവും പൂജകളും പ്രാർത്ഥനയും ഉണ്ടാകും. ദിവസവും രാവിലെ പി.എസ്. ജയറാമിന്റ ദേവീമാഹാത്മ്യം ഉണ്ടാകും. നവരാത്രി മണ്ഡപത്തിൽ കലാപരിപാടികൾ തുടക്കമായി. ബ്രാഹ്മണ സമൂഹം പ്രസിഡന്റ് ജി.കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു.