പുതുക്കാട്: സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. നാരായണന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രഅയപ്പ് നൽകി. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ അദ്ധ്യക്ഷനായി. മുൻ മന്ത്രി അഡ്വ. കെ.പി. വിശ്വനാഥൻ ഉപഹാര സമർപ്പണം നടത്തി. കൊടകര ബ്ലോക്ക് മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ബാബുരാജ് മൊമെന്റോ സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.സി. അജിത്ത്, കോ- ഓപറേറ്റീവ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. സാബു, ജില്ലാ പ്രസിഡന്റ് ജോസഫ് പൂമല, വിവിധ സഹകരണ സംഘം പ്രസിഡന്റുമാരായ സെബി കൊടിയൻ, രജനി സുധാകരൻ, ടി.കെ. സുധീർ, ബാങ്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയങ്കര, ഭരണസമിതി അംഗങ്ങളായ കെ.ജെ. ജോജു, വി.കെ. വേലുക്കുട്ടി, രാജു തളിയപറമ്പിൽ, രാഷ്ട്രീയ നേതാക്കളായ പി.സി. സുബ്രൻ, പി.ആർ. തിലകൻ എന്നിവർ പ്രസംഗിച്ചു. എം.കെ. നാരായണൻ മറുപടി പ്രസംഗം നടത്തി.