വടക്കാഞ്ചേരി: പണമടങ്ങിയ പഴ്‌സ് യുവാവ് തിരികെ നൽകി മാതൃകയായി. കുറ്റൂർ അറങ്ങാശ്ശേരി വീട്ടിൽ ഡെൽവിനാണ് ഇന്നലെ പുലർച്ചെ സൈക്കിൾ സവാരിക്കിടെ അകമലയിൽ വച്ച് 11000 രൂപയുള്ള പേഴ്‌സ് കളഞ്ഞു കിട്ടിയത്. തുടർന്ന് ഡെൽവിൻ വടക്കാഞ്ചേരി സ്റ്റേഷനിൽ പഴ്‌സ് ഏല്പിക്കുകയായിരുന്നു. സഹോദരന്റെ ചികിത്സയ്ക്കായി തൃശൂരിലേക്ക് പോയിരുന്ന പഴയന്നൂർ സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ രാമകൃഷ്ണന്റേതായിരുന്നു പഴ്‌സ്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിയ ഉടമയ്ക്ക് എസ്‌.ഐ ബിന്ദു ലാലിന്റെ സാന്നിദ്ധ്യത്തിൽ പഴ്‌സ് കൈമാറി.