വടക്കാഞ്ചേരി: രണ്ട് വർഷത്തിലധികമായി കത്താതെ കിടക്കുന്ന തെരുവ് വിളക്കുകൾ കത്തിക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊന്നും ചെയ്യാത്ത നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചു
അനിൽ അക്കര എം.എൽ.എ അനുവദിച്ച സമ്പൂർണ്ണ എൽ.ഇ.ഡി നഗരസഭക്കായുള്ള രണ്ടര കോടി രൂപ രാഷ്ട്രീയ കാരണങ്ങളാൽ നിഷേധിച്ച സി.പി.എം ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് അവസ്ഥക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, എസ്.എ.എ. ആസാദ്, സിന്ധു സുബ്രമണ്യൻ ടി.വി. സണ്ണി പ്രിൻസ് ഷാനവാസ് നിഷ സുനിൽ ബുഷ്ര റഷീദ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.