prabath
കെ. പ്രഭാത്

തൃശൂർ: കേരള പത്രപ്രവർത്തക യൂണിയൻ തൃശൂർ ജില്ലാ (തൃശൂർ പ്രസ്‌ക്ലബ്) പ്രസിഡന്റായി കെ. പ്രഭാത് (ദേശാഭിമാനി), സെക്രട്ടറിയായി എം വി വിനീത (വീക്ഷണം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കെ. ജയേഷാണ് (മീഡിയാവൺ) ട്രഷറർ. മറ്റു ഭാരവാഹികൾ: പി. ആർ. റിസിയ (ജനയുഗം), മുകേഷ്‌ ലാൽ (ടി.സി.വി)- വൈസ് പ്രസിഡന്റുമാർ. രഞ്ജിത്ത് ബാലൻ (മംഗളം) - ജോയിന്റ് സെക്രട്ടറി. റാഫി. എം. ദേവസി (കേരളകൗമുദി), പി. ആർ. ശ്രീദേവി അന്തർജനം (ദേശാഭിമാനി), പി. ജി. ഗസൂൺജി (ദീപിക), കെ. പി ഷിജു (മാധ്യമം), ഫഹദ് മുനീർ (മലയാള മനോരമ) - എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ. ജി.ബി കിരൺ വരണാധികാരിയും ഭാസി പാങ്ങിൽ സഹവരണാധികാരിയുമായിരുന്നു...