തിരുവനന്തപുരം : ട്രേസ് യൂണിയൻ നേതാവും ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം .എസ്. റാവുത്തരുടെ സ്മരണാർത്ഥം കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) നിർമ്മിച്ച മന്ദിരം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്തു. എം.എസ്. റാവുത്തർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് കെ.പി. ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.എൽ.എ മാരായ എം. വിൻസന്റ്, വി.എസ്. ശിവകുമാർ, പാലോട് രവി. ശക്തൻ നാടാർ, കെ. മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ, ജോൺസൺ ജോസഫ്, അഡ്വ. ഷെരീഫ് മരയ്ക്കാർ, ചാല നാസർ, എം.എസ്. ഹാരിസ്, ഷാഹുൽ ഹമീദ്, വി. സുധീർ കുമാർ, കെ.എൻ. മോഹനൻ, എം. ഷാജഹാൻ, പി. പദ്മകുമാർ, ഗോപാലകൃഷ്ണൻ നായർ.കെ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.സി. രാജൻ സ്വാഗതം പറഞ്ഞു.