ചിറയിൻകീഴ്: അഴൂർ എൻ.എസ്.എസ് കരയോഗ വാർഷികാഘോഷവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. മധുസൂദനൻനായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശാർക്കര കെ. സുശീലൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഓണകിറ്റ് വിതരണം നടന്നു. സെക്രട്ടറി ആർ. മാധവൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കരയോഗം ജോയിന്റ് സെക്രട്ടറി സുരേഷ് സി.നായർ സ്വാഗതം പറഞ്ഞു. വനിതാസമാജം സെക്രട്ടറി ശ്രീലതാ എം. നായർ വനിതാ സമാജം റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഹരിദാസൻ നായർ, മേഖലാ കൺവീനർ പാലവിള സുരേഷ്, താലൂക്ക് യൂണിയൻ സെക്രട്ടറി അശോക് കുമാർ.ജി എന്നിവർ സംസാരിച്ചു. മെഡിക്കൽ രംഗത്ത് ഉന്നതവിജയം കരസ്ഥമാക്കിയ ഡോ. വർഷ എം.നായർ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നന്ദന എ.എസ്, നന്ദന എച്ച്.എസ്, അഷ്ടമി അശോക്, പ്ലസ്ടു പരീക്ഷയിൽ വിജയം നേടിയ നീരജ ആർ.എസ് എന്നിവർക്ക് ജി. മധുസൂദനൻ നായർ മെമെന്റോ നൽകി ആദരിച്ചു. എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു.