ആറ്റിങ്ങൽ: സഹൃദയ കലാസ്വാദക സാംസ്‌കാരിക വേദിയുടെ കെ.പി.പോറ്റി സ്മാരക സഹൃദയ പുരസ്‌കാരം ശിൽപി കാനായി കുഞ്ഞിരാമന് നൽകി ആദരിച്ചു. അയിലം ഉണ്ണികൃഷ്ണനാണ് അവാർഡ് സമ്മാനിച്ചത്. കെ.എ.ദേവദത്ത് അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് സലാം, അഡ്വ.രാജശേഖരൻ, ഡോ.എം.രവീന്ദ്രൻനായർ, റിയാസ്, കെ.മോഹൻലാൽ, ഭവ്യവിജയൻ, കൃപ ബി.വേണു, കൃഷ്ണ ബി.വേണു, ആദിൽമുഹമ്മദ് എന്നിവരെയും ആദരിച്ചു. ഡോ. എസ്.ഭാസിരാജ്, വക്കം ജയലാൽ, അനിൽ ആറ്റിങ്ങൽ, കണ്ണൻനായർ എന്നിവർ സംസാരിച്ചു.