ഗാന്ധി ജയന്തി മുതൽ രാജ്യത്ത് പ്ലാസ്റ്റിക്ക് ഉപയോഗനിയന്ത്രണം വരുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ആഗസ്റ്റ് 31ന് കേരള കൗമുദി സമ്മാനിച്ച മുഖപ്രസംഗം ഗംഭീരം. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ആറിനം പ്ലാസ്റ്റിക്ക് നിർമ്മാണം, ഇറക്കുമതി വിതരണം ഉപയോഗത്തിന് നിരോധനം വരുന്നു.
പാൽ ഉത്പന്നം മുതൽ പച്ചവെള്ളം വരെ പ്ലാസ്റ്റിക്ക് നിർമ്മിത പായ്ക്കറ്റുകളിലാണ് നമ്മുടെ കൈകളിലെത്തുന്നത്. നാം ഉപേക്ഷിക്കുന്ന ഈ മാലിന്യം ജലാശയങ്ങളെയും പരിസ്ഥിതിയേയും നശിപ്പിക്കുന്നു. ഇവ മത്സ്യസമ്പത്ത് നശിപ്പിക്കുന്നു , ജലഗതാഗതം താറുമാറാക്കുന്നു, കൃഷി നാശം വരുത്തുന്നു. പക്ഷിമൃഗാദികൾക്കും വിനാശം ഉണ്ടാക്കുന്നു. ഈ മഹാവിപത്തിൽ നിന്ന് രക്ഷ വേണം. ഇതിന്റെ കൂട്ടത്തിൽ ഫ്ലക്സും നിരോധിക്കാൻ അധികാരികൾ ചിന്തിക്കണം.
ശ്രീപ്രകാശ് ,
ഒറ്റപ്പാലം ഫോൺ : 9447240642