കാട്ടാക്കട: വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭങ്ങളുമായി കൊയ്ത്തുൽസവം. പഠനത്തോടൊപ്പം പ്രകൃതിയെ കുറിച്ച് അടുത്തറിയാൻ എത്തിയ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്‌കൂളിലെ കുട്ടികൾ കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂർ ഏലായിൽ എത്തി.
വയലേലയിലെ വാഴകൃഷിയും കപ്പയും കുട്ടികൾക്ക് പുതു അനുഭവമായി.
ക്രൈസ്റ്റ് നഗർ സ്‌കൂളിൽ പഠിക്കുന്ന വിവിധ സംസ്ഥാനത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജനപ്രതിനിധികളും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് കൊയ്ത്തുത്സവം നടത്തി. കുടപ്പനമൂട് കൃഷി ഓഫീസർ ടി.എം. ജോസഫ്, അസിസ്റ്റന്റ് ഓഫീസർ ഷിനു എന്നിവരുടെ നേതൃത്വത്തിൽ പ്ലാവൂർ ഏലായിൽ നെൽ കൃഷി ഇറക്കിയത്. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത ഉദ്‌ഘാടനം നിർവഹിച്ചു. കർഷകനായ ജയകുമാറിന്റെ 40 സെന്റ് നിലത്തിലാണ് നെൽ കൃഷി ഇറക്കിയത്. അദ്ധ്യാപകരായ സുജ, രഞ്ജന, അനിത തുടങ്ങിയവരും കുട്ടികളും കൊയ്ത്തുത്സവത്തിന് പങ്കാളികളായി.