പാലോട്: സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന ഷ്പ്രചരണങ്ങൾക്കെതിരെയും ത്രിതല പഞ്ചായത്തുകളുടെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചു കൊണ്ടും സി.പി.ഐ എം നന്ദിയോട് പഞ്ചായത്ത് കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.കെ. മധു ഉദ്ഘാടനം ചെയ്തു.സി.പി.ഐ എം ഏരിയാ കമ്മിറ്റി അംഗം കെ.പി. ചന്ദ്രൻ ജാഥാ ക്യാപ്ടനും നന്ദിയോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.എസ്. ഷാബി ജാഥാ മാനേജരുമായി. ആർ. മഹേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പേരയം ശശി, ശിവൻകുട്ടി നായർ, ടി.എൽ. ബൈജു, എ.എം. അൻസാരി, ബി. വിദ്യാധരൻ കാണി, ചന്ദ്രികാരഘു, പി.എസ്. പ്രഭു, എം.എം. റഫീഖ്, എസ്.എസ്. സജീഷ് തുടങ്ങിയവർ പങ്കെടുത്തു.