03

ശ്രീകാര്യം: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയതിൽ ക്ഷേത്രാങ്കണങ്ങൾ പകർന്നുനൽകിയ സാമൂഹിക ബോധത്തിന് വലിയ പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചെമ്പഴന്തി ആവുക്കുളം ശ്രീധർമ്മശാസ്‌താ ക്ഷേത്ര ചുറ്റമ്പലത്തിന്റെയും ശീവേലി പാതയുടെയും സമർപ്പണവും ബലിക്കൽ പ്രതിഷ്ഠയുടെ സമർപ്പണ സമ്മേളന ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷേത്ര പ്രസിഡന്റ് പൗഡിക്കോണം സനൽ അദ്ധ്യക്ഷനായിരുന്നു. ഒ. രാജഗോപാൽ എം.എൽ.എ ക്ഷേത്ര വെബ് സൈറ്റിന്റെ ഉദ്ഘാടനവും എൻ. പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണവും നടത്തി. ക്ഷേത്രതന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി, അഡ്വ. എം.എ. വാഹിദ്, കൗൺസിലർമാരായ നാരായണമംഗലം രാജേന്ദ്രൻ, സി. സുദർശൻ, കെ.എസ്. ഷീല, പ്രദീപ്കുമാർ, ഡി.സി.സി മെമ്പർ അണിയൂർ എം. പ്രസന്നകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കരിയം മോഹനൻ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സി. സജിത്കുമാർ, ജെ.എസ്.എസ് സോഷ്യലിസ്റ്റ് സെക്രട്ടറി പാളയം സതീഷ്, ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ സംസാരിച്ചു. മുൻ ക്ഷേത്ര ഭാരവാഹികളായ പൗഡിക്കോണം വിജയൻ, കെ. ബാഹുലേയൻ എന്നിവരെ അനുസ്‌മരിച്ചു. തരണനല്ലൂർ സതീശൻ നമ്പൂതിരി, ശ്രീപതി, രത്നാകരൻ ആശാരി, വാമദേവൻ ആശാരി, കരകുളം ദിവാകരൻ, കരകുളം സനൽ, കൃഷ്‌ണ .വി, സുകുമാരി എന്നിവരെയും ആദരിച്ചു. ക്ഷേത്ര സെക്രട്ടറി എസ്. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. സജി വിസ്‌ത സ്വാഗതവും എസ്. അജിത്കുമാർ നന്ദിയും പറഞ്ഞു.