മുടപുരം: കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ അംശാദായം അടയ്ക്കുവാനുള്ള സൗകര്യം വർദ്ധിപ്പിക്കണമെന്ന് ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏരിയാ സമ്മേളനം ക്ഷേമനിധി ബോർഡിനോട് ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. രാമു സമ്മേളനം ഉദ്ഘാടനം ചെയ്തു. ലിജാ ബോസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ റിപ്പോർട്ടും എൻ. ദേവ് രക്തസാക്ഷി പ്രമേയവും എം. ബിനു അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ. പ്രദീപ്കുമാർ, മഹേശ്വരൻപിള്ള എന്നിവർ സംസാരിച്ചു. എസ്. രജു സ്വാഗതം പറഞ്ഞു. എസ്. രജു (പ്രസിഡന്റ്), ലിജാ ബോസ്, നളിനാക്ഷൻ (വൈസ് പ്രസിഡന്റ്മാർ), അഞ്ചുതെങ്ങ് സുരേന്ദ്രൻ (സെക്രട്ടറി), എൻ. ദേവ്, എം ബിനു (ജോ. സെക്രട്ടറിമാർ), മഹേശ്വരൻപിള്ള (ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.