വെള്ളറട: പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ 7 ഏക്കർ തരിശു ഭൂമിയിൽ നിർമ്മിക്കുന്ന പച്ചത്തുരത്തിന്റെ ഉദ്ഘാടനം ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ നിർവഹിച്ചു. പദ്ധതിയോടനുബന്ധിച്ചുനടന്ന മരം നടലിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എയും നിർവഹിച്ചു. തുടർന്നു നടന്ന യോഗത്തിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഹരിത കേരള മിഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഹരിപ്രിയ, പെരുങ്കടവിള ബ്ളോക്ക് ഡവലപ്മെന്റ് ഓഫീസർ അരുവിപ്പുറം സുരേഷ്, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഹുമയൂൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്യാംലാൽ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ വി. വിനോദ് കുമാർ, പി. രാമകൃഷ്ണ കുറിപ്പ്, എം.എം. മാത്തുക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.