1

നേമം: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ബൈക്കിന് പിന്നിലിരുന്ന വൃദ്ധന് ഗുരുതരമായി പരിക്കേറ്റു. നേമം സ്വദേശി അശോകനാണ് (68) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ നേമം പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. അപരിചിതനായ ഒരാളുടെ ബൈക്കിന് പിന്നിലിരുന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു അശോകൻ. സ്റ്റേഷന് മുന്നിലെത്തിയപ്പോൾ നിയന്ത്രണം തെറ്റി ബൈക്ക് മറിയുകയായിരുന്നു. തെറിച്ച് റോഡിലേക്ക് വീണ അശോകന്റെ തല റോഡിലിടിച്ചു. ഒപ്പമുണ്ടായിരുന്നയാൾ പരിഭ്രാന്തനായി നിൽക്കേ സ്റ്റേഷനിൽ നിന്ന് എ.എസ്.ഐ മതിമാൻ , പൊലീസുകാരായ സജീർ, അഭിരാം എന്നിവർ ചേർന്ന് ഇയാളെ ശാന്തിവിള താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്കായി ഇദ്ദേഹത്തെ മെ‌ഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി .