നെടുമങ്ങാട്: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിൽ കാരയ്ക്കൻതോട് ഭാഗത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് 6.50 ലിറ്റർ ചാരായവും വാറ്റുന്നതിനായി പാകപ്പെടുത്തിയ 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്‌തു. എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. ബിജു, വി.എസ്. ബൈജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ.എസ്. സുമിത എന്നിവർ പങ്കെടുത്തു.