കല്ലമ്പലം: മണമ്പൂർ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ ഡോ. തോട്ടയ്ക്കാട് ശശിയുടെ വിജയത്തോടെ ബി.ജെ.പിയുടെ തേരോട്ടം ആറ്റിങ്ങലിൽ ആരംഭിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ജില്ലയിലെ മണമ്പൂർ ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. തോട്ടയ്ക്കാട് ശശിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കല്ലമ്പലം ജംഗ്ഷനിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭരണത്തിന്റെ നന്മകൾ തിരിച്ചറിഞ സാഹചര്യത്തിൽ ജനങ്ങളുടെ പ്രതീക്ഷ ഇപ്പോൾ ബി.ജെ.പിയിലാണ്. അതുകൊണ്ട് മണമ്പൂരിലും ബി.ജെ. പിയുടെ കർമ്മയോഗി ഡോ. തോട്ടയ്ക്കാട് ശശിയുടെ വിജയം സുനിശ്ചിതമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അജി .എസ്.ആർ.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥി തോട്ടയ്ക്കാട് ശശി സ്വീകരണത്തിന് നന്ദി പറഞ്ഞു. ശ്രീവരാഹം വിജയൻ, എരുത്താവൂർ ചന്ദ്രൻ, ഒറ്റൂർ മോഹൻദാസ്, വക്കം അജിത്ത്, ഇലകമൺ സതീശ്, വെങ്ങാനൂർ ഗോപൻ, മണമ്പൂർ ദിലീപ്, ജനകകുമാരി, അനീഷ്, ഹരിലാൽ, ഉല്ലാസ് കുമാർ എന്നിവർ പങ്കെടുത്തു.
ചിത്രം .
തോട്ടയ്ക്കാട് ശശിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കല്ലമ്പലം ജംഗ്ഷനിൽ നടന്ന സമ്മേളനം പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു