ന്യൂഡൽഹി : ഇന്റർനാഷണൽ ഷൂട്ടിംഗ് ഫെഡറേഷൻ ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ താരം യശസ്വിനി സിംഗ് ദേസ്വാൾ 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യതയും സ്വന്തമാക്കി. ഫൈനലിൽ നിലവിലെ ഒന്നാം റാങ്കുകാരിയും മുൻ ലോക ഒളിമ്പിക് ചാമ്പ്യനുമായ ഒലേന കോസ്റ്റേവിച്ചിനെ അട്ടിമറിച്ചാണ് യശസ്വിനി സ്വർണം നേടിയത്. 22 കാരിയും മുൻ ജൂനിയർ ലോക ചാമ്പ്യനുമായ യശസ്വിനി ഫൈനലിൽ 236.7 പോയിന്റാണ് നേടിയത്. 234.8 പോയിന്റുമായി ഒലേനയ്ക്ക് വെള്ളിയിൽ ഒതുങ്ങേണ്ടിവന്നു.
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ഒൻപതാമത്തെ ഇന്ത്യൻ ഷൂട്ടിംഗ് താരമാണ് യശസ്വിനി.