1. ജീവികളുടെ ആന്തരാവയവങ്ങളെക്കുറിച്ചുള്ള പഠനം?
അനാട്ടമി
2. ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗമേത്?
പീതബിന്ദു (യെല്ലോ സ്പോട്ട്)
3. റെറ്റിനയിൽ കോൺകോശങ്ങളും റോഡുകോശങ്ങളും ഇല്ലാത്ത ഭാഗമേത്?
അന്ധബിന്ദു
4. വ്യക്തമായ കാഴ്ചശക്തിക്കുള്ള ശരിയായ അകലം?
25 സെ.മീ.
5. ഇഷിഹാര ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വർണാന്ധത
6. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്‌ത്രക്രിയയുടെ പേര്?
കെരാറ്റോപ്ളാസി
7. മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിന്റെ പരിധി?
20 ഹേർട്സിനും 20000 ഹേർട്സിനുമിടയിൽ
8. ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡിയേത്?
ഓൾഫാക്ടറി നെർവ്
9. ത്വക്കിൽ മെലാനിന്റെ അഭാവമുണ്ടാകുന്ന അവസ്ഥ?
ആൽബിനിസം
10. മധുരത്തിനു കാരണമാകുന്ന സ്വാദുമുകുളങ്ങൾ നാവിന്റെ ഏതുഭാഗത്താണ് കാണപ്പെടുന്നത്?
മുൻഭാഗത്ത്
11. ഡെന്റെനെ പൊതിഞ്ഞ് കാണപ്പെടുന്നത്?
ഇനാമൽ
12. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നിയാണ്?
ടയലിൻ
13. വൃക്കയിലെ കല്ല് രാസപരമായി എന്താണ്?
കാത്സ്യം ഓക്സലേറ്റ്
14. ക്ളാവിക്കൽ എന്നറിയപ്പെടുന്ന ഏത് അസ്ഥിയാണ്?
തോളെല്ല്
15. ആദ്യമായി മാറ്റിവയ്ക്കപ്പെട്ട അവയവമേത്?
വൃക്ക
16. പഴങ്ങളിൽ സമൃദ്ധമായ പഞ്ചസാരയേത്?
ഫ്രക്‌ടോസ്
17. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
ഉലുവ
18. കന്നുകാലികളിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയ പാൽ?
എരുമപ്പാൽ
19. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം?
ജീവകം - സി
20. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
ജീവകം - കെ.