തിരുവനന്തപുരം: കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് 17-ാം സംസ്ഥാന സമ്മേളനവും ദേശീയ അദ്ധ്യാപക ദിനാഘോഷവും നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് നടക്കും. 5ന് രാവിലെ 10.30ന് അദ്ധ്യാപക ഭവനിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും.
11.30 ന് നടക്കുന്ന അദ്ധ്യാപകദിനാഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉച്ചകഴിഞ്ഞ് 2.30ന് പ്രതിനിധി സമ്മേളനം കെ. മുരളീധരൻ എം.പിയും ഉദ്ഘാടനം ചെയ്യും. രാവിലെ 9 ന് നടക്കുന്ന വനിതാസമ്മേളനം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങളിലായി എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. പ്രഗല്ഭ വ്യക്തിത്വങ്ങൾക്കുള്ള അമ്പലത്തറ രാമചന്ദ്രൻനായർ സ്മാരക ഗുരുശ്രേഷ്ഠ പുരസ്കാരവും ദേശീയബാലതരംഗത്തിന്റെ കർമ്മശ്രേഷ്ഠ പുരസ്കാരവും സമ്മേളനത്തിൽ വിതരണം ചെയ്യും.
ജനറൽ സെക്രട്ടറി ജി. രവീന്ദ്രൻനായർ, സംസ്ഥാന ട്രഷറർ കെ.ഒ. തോമസ്, ജില്ലാ പ്രസിഡന്റ് ജി. ശ്രീകുമാർ, സെക്രട്ടറി യവനിക രാജേന്ദ്രൻ, ട്രഷറർ ലീലാമ്മ ഐസക് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.