new-raja

 ഉദ്ഘാടനം 5ന്

തിരുവനന്തപുരം: ന്യൂരാജസ്ഥാൻ മാർബിൾസിന്റെ 10-ാമത് ഷോറൂം കഴക്കൂട്ടം - ചാക്ക ബൈപാസിൽ 5ന് പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്‌ടർ സി. വിഷ്‌ണുഭക്തൻ പറഞ്ഞു. മൂന്ന് നിലകളിലാണ് ഷോറൂം പ്രവർത്തിക്കുന്നത്.

ഏറ്റവും പുതിയ വിട്രിഫൈ‌ഡ് ടൈൽസ്, സെറാമിക് ടൈൽസ്, ഫുൾ ബോഡി ടൈൽസ്, ഡബിൾ ചാർജ് ടൈൽസ്, ഗ്ളേസ്ഡ് വിട്രിഫൈഡ് ടൈൽസ്, പോളിഷ്ഡ് ടൈൽസ് ആൻഡ് സ്‌കിഡ് ടൈൽസ്, ക്ലാഡിംഗ് ടൈൽസ്, എക്‌സ്‌റ്റീരിയർ ടൈൽസ്, കിച്ചൺ വാൾ ടൈൽസ്, ബാത്ത് റൂം വാൾ ടൈൽസ്, ജംബോ ടൈൽസ് (2400x1200, 1200x1200, 1800x900), കിച്ചൺ കൗണ്ടർ ടോപ്പ് ടൈൽ സ്ലാബ്സ്, ഫുൾ ബോഡി സ്‌റ്റെപ്പ് ടൈൽസ്, ഡ‌ിസൈനർ ടൈൽസ്, മാറ്റ് ഫിനിഷ് ടൈൽസ്, സാറ്റിൻ ഫിനിഷ് ടൈൽസ്, റസ്റ്റിക് ഫിനിഷ് ടൈൽസ്, സ്റ്റോൺ ഫിനിഷ് ടൈൽസ്, സിമന്റ് ഫിനിഷ് ടൈൽസ്, ഷുഗർ ഫിനിഷ് ടൈൽസ്, ഗ്ലൂ ഫിനിഷ് ടൈൽസ്, മെറ്റാലിക് ഫിനിഷ് ടൈൽസ് എന്നിവയും സെറായുടെ വൈവിദ്ധ്യമാർന്ന സാനിട്ടറി ഫിറ്റിംഗ്സും ഷോറൂമിൽ ലഭ്യമാണ്.

ഇത്രയും വലിയ ശേഖരത്തോടെ ഒരു ഷോറൂം കേരളത്തിൽ ആദ്യമാണ്. ഇന്ത്യയിൽ നിന്ന് ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ മുൻപന്തിയിലുള്ള വാർമോറ, കജാരിയ, ആ‌ർ.എ.കെ., സെറ, സോമനി എന്നിവയുടെ ടൈലുകളാണ് ഇവിടെ വില്പനയ്ക്കായുള്ളത്. ഈ കമ്പനികളുടെ ടൈലുകൾക്ക് ബെൻഡ്, കളർ വേരിയേഷൻ, പോളിഷ് കംപ്ലെയിന്റ് തുടങ്ങി യാതൊരുവിധ കേടുപാടുകളും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷോറൂമിൽ നിന്ന് ബിൽഡേഴ്സിനും കോൺട്രാക്ടേഴ്സിനും ചെറുകിട നിർമ്മാതാക്കൾക്കും 5,000 രൂപയുടെ മെമ്പർഷിപ്പ് എടുക്കുന്നവർക്കും നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന വിലയെക്കാളും 8 ശതമാനം മുതൽ 15 ശതമാനം വരെ വിലക്കുറവ് ഉണ്ടായിരിക്കും. ഇതിനുവേണ്ടി പ്രത്യേക കൗണ്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്. സെറയുടെ സാനിറ്ററി എം.ആർ.പിയിൽ നിന്ന് 35 മുതൽ 50 ശതമാനം വരെ വിലക്കുറവിലും ഇവിടെ ലഭിക്കും.