നെയ്യാറ്റിൻകര:കുളത്തൂർ എൻ. എസ്.എസ് കരയോഗത്തിന്റെ ഓപ്പൺ ആഡിറ്റോറിയം മിനി ഹാൾ എന്നിവയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു.പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു.കരയോഗം പ്രസിഡന്റ് ബി. വിക്രമൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ് നാരായണൻ നായർ,വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ,യൂണിയൻ സെക്രട്ടറി കെ.രാമചന്ദ്രൻ നായർ,എസ്. മഹേഷ്‌കുമാർ ഡോ.എസ്.രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.കരയോഗം സെക്രട്ടറി ബി.എസ്.സജേഷ് റാം സ്വാഗതവും പി.സുനിൽ കുമാർ നന്ദിയും പറഞ്ഞു.