kkk

നെയ്യാറ്റിൻകര: മാറനല്ലൂർ മേലാരിയോട് വിശുദ്ധ മദർ തെരേസ ദേവാലയത്തിലെ തീർഥാടന തിരുനാൾ ഭക്തി നിർഭരമായ് ആരംഭിച്ചു. പാതാക പ്രയാണം കടമ്പനാംകോണം ജംഗ്ഷനിൽ ഇടവക സഹവികാരി ഫാ. അലക്സ് സൈമൺ ഉദ്ഘാടനം ചെയ്തു. മദർതെരേസയുടെ തിരുസ്വരൂപവും കൊടിയേറ്റിനുളള പതാകയും വഹിച്ച് പതാക പ്രയാണം നടന്നു. ഇടവക വികാരി ഫാ. ജോണി കെ. ലോറൻസ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഉച്ചക്കട ഇടവക വികാരി ഫാ.സി. ജോയി വചന സന്ദേശം നൽകി. നെയ്യാറ്റിൻകര രൂപതയിലെ മുതിർന്ന വൈദികൻ ഫാ.ഫ്രാൻസിസ് സേവ്യർ, ഇടവക വികാരി ഫാ. ജോണി കെ.ലോറൻസ്, സഹവികാരി ഫാ. അലക്സ് സൈമൺ തുടങ്ങിയവർ സഹ കാർമ്മികരായി. 8ന് വൈകിട്ട് 6.30ന് നടക്കുന്ന സമൂഹ ദിവ്യബലിയോടെ തീർഥാടനത്തിന് സമാപനമാവുന്നത്.