residents

ചിറയിൻകീഴ്: അഴൂർ - ചിറയിൻകീഴ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും ഓണക്കിറ്റ് വിതരണവും ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. എ.സി.ആർ.എ പ്രസിഡന്റ് അഴൂർ ബിജുവിന്റെ അദ്ധ്യക്ഷതയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര ആദരിച്ചു. 145 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, അഴൂർ - ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗങ്ങളായ അഴൂർ വിജയൻ, സജ്നാ ദേവി, എ.സി.ആർ.എ രക്ഷാധികാരി പി. മുരളി, ജയകുമാർ, വി. സിദ്ധാർത്ഥൻ, ഷറഫുദീൻ, വിജയൻ ഗോപാലകൃഷ്ണൻ, ശിവപ്രസാദ്, രാഗ വിനോദ്, സുഗന്ധി തുടങ്ങിയവർ സംസാരിച്ചു. എ.സി.ആർ.എ സെക്രട്ടറി അഡ്വ. സമദ് സ്വാഗതവും ട്രഷറർ ബിന്ദു വിനോദ് നന്ദിയും പറഞ്ഞു.