മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിയ്ക്കും വികസനമുരടിപ്പിനും എതിരെ എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. മുടപുരം ജംഗ്‌ഷനിൽ നിന്നും പ്രകടനമായി എത്തിയാണ് ധർണ നടത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു ഉദ്‌ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർഷ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ.ശ്രീകണ്ഠൻ നായർ, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി.വേണുഗോപാലൻ നായർ, എസ്.ചന്ദ്രൻ, സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കൂടത്തിൽ ഗോപിനാഥൻ, വി.എസ്.വിജുകുമാർ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയേല, ഗ്രാമപഞ്ചായത്ത് മെമ്പർ ജി.ഗിരീഷ്‌കുമാർ,തുടങ്ങിയവർ സംസാരിച്ചു.