athapookkalam

മുടപുരം: മുടപുരം ഗവ. യു.പി സ്കൂളിൽ ഓണാഘോഷം നടന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ അത്തപൂക്കളം ഒരുക്കി. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. ചന്ദ്രൻ, കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഉദയഭാനു, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. ചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്.എം.സി ചെയർമാൻ സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര തങ്കൻ, ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി, എസ്.എം.സി ഭാരവാഹികളായ ബി.എസ്. സജിതൻ, ഡി. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.